പുത്തൻകുരിശ്: വടവുകോട്, കാണിനാട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുല്ലയ്ക്കൽതാഴം കനാൽ വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സി.കെ അയ്യപ്പൻകുട്ടി, ടി.കെ പോൾ, ബെന്നി പുത്തൻവീടൻ,ശ്രീ വത്സലൻ പിള്ള, കെ.പി വർഗീസ് ബാബു, ഓമന ഷൺമുഖൻ, ഫാ.ജിജോ പാക്കുന്നേൽ തുടങ്ങിയവർ സംബന്ധിച്ചു. പാലം വന്നതോടെ വടവുകോട്ടിലേയ്ക്കെത്താൻ രണ്ടു കിലോ മീറ്റർ ദൂരം യാത്രക്കാർക്ക് കുറച്ച് സഞ്ചരിച്ചാൽ മതി.