കാലടി: നീലീശ്വരം തൊറോപ്പാട ശേഖരം മൂന്ന് പൂവ് നെൽകൃഷി ഇറക്കിയിരുന്നതിൽ നിന്ന് കർഷകർ പിൻതിരിഞ്ഞു നിൽക്കുന്നതിനു പരിഹാരമായി. മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നെൽകൃഷി പുനരാരംഭിച്ചു.കർഷക കൂട്ടായ്മയിൽ പാടശേഖരം വ്യക്തികളിൽ നിന്നും സൗജന്യമായി ഏറ്റെടുത്താണ് നെൽകൃഷി ആരംഭിച്ചിരിക്കുന്നത്. കർഷക തൊഴിലാളി യൂണിയൻ പഞ്ചായത്തു സെക്രട്ടറി പി.ജെ.ബിജു വിത്ത് വിതച്ച് കാർഷിക പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.