anoobjohn
പത്താം ക്ലാസിലെ ജോഗ്രഫി ഒന്നാമത്തെ ചാപ്റ്റർ സീസൺ ആൻഡ് ടൈം എറണാകുളം ജില്ലയിലെ രാമമംഗലം ഹൈസ്‌കൂൾ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ അനൂബ് ജോൺ ഓഗ്മെന്റ് റിയാലിറ്റി സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കുന്നു

പിറവം:കൊവിഡ് കാലഘട്ടത്തിൽ വിദ്യാഭ്യാസ സമ്പ്രദായം ഓൺലൈനായി മാറിയപ്പോൾ ഹൈടെക് രീതികളുമായി സാമൂഹ്യ ശാസ്ത്രം പഠിപ്പിക്കുകയാണ് രാമമംഗലം ഹൈസ്‌കൂളിലെ സാമൂഹ്യ ശാസ്ത്രം അദ്ധ്യാപകൻ അനൂബ് ജോൺ. നവീന സാങ്കേതിക വിദ്യകളായ ഓഗ്മെന്റ് റിയാലിറ്റി,ഗ്രീൻ സ്‌ക്രീൻ എഫക്ട് മുതലായ ഉപയോഗിച്ചാണ് പഠനം. ഗ്ലോബ് കാണിച്ചു ഭൂമിയെ കുറിച്ചും അതിന്റെ ചലനങ്ങളെക്കുറിച്ചും പഠിപ്പിക്കുന്ന പരമ്പരാഗത ശൈലി ഉപേക്ഷിച്ചു യഥാർത്ഥ ഭൂമിയെ ക്ലാസ് റൂമിൽ സൃഷിടിച്ചു പുതിയ പഠന അനുഭവം നൽകുകയാണ്. ഭ്രമണവും പരിക്രമണവും ഒക്കെ നേരിട്ട് കണ്ട അനുഭവം കുട്ടികളിൽ ഉണ്ടാകുന്നു.ഒരു മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ചാണ് റെക്കോഡിംഗ്, എഡിറ്റിംഗ് എല്ലാം നടത്തുന്നത്. കൂടുതൽ ചിലവുകൾ ഇല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. പരീക്ഷ സമ്പ്രദായത്തിലും നവീന മാതൃകയുണ്ട്.

ഗൂഗിളിന്റെ സഹായത്തോടെ ചോദ്യങ്ങൾ തയ്യാറാക്കി നൽകുകയും കുട്ടികൾ ഉത്തരം സമർപ്പിച്ചു കഴിഞ്ഞാൽ മാർക്ക് ലഭ്യമാവുകയും ചെയ്യുന്നു.ഉത്തരം തെറ്റായാൽ ശരിയുത്തരം കാണിച്ചു കൊടുക്കുകയും കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യുന്നു.കുട്ടിക്ക് സ്വയം വിലയിരുത്തൽ നടത്തുന്നതിനും അധിക പഠനത്തിനും ഗൂഗിൾ ഡോക് പരീക്ഷ സഹായിക്കുന്നു.ഗൂഗിൾ ഡോക് പരീക്ഷ പതിനായിരത്തിൽപരം കുട്ടികൾ ഇതിനോടകം ചെയ്തു കഴിഞ്ഞു.പത്തു ഒൻപത്,എട്ട് ക്ലാസുകളിലെ പാഠഭാഗങ്ങളാണ് ചെയ്തു വരുന്നത്.കൂടുതൽ പാഠഭാഗങ്ങൾ ചോദിച്ചും അഭിനന്ദനങ്ങൾ ഒക്കെ ആയി നിരവധി വിളികൾ ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. വീഡിയോ പാഠങ്ങൾ റെക്കോർഡ് ചെയ്യുന്നതിനും എഡിറ്റ് ചെയ്യുന്നതിനും ഭാര്യ മായയും മകൻ എഫ്‌റോണും പൂർണ പിന്തുണയുമായി കൂടെയുണ്ട്.പഠഭാഗങ്ങൾ തയ്യാറാക്കുന്നതിന് ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകൻ സ്‌കറിയ കെ സി, സ്‌കൂളിലെ സഹ അദ്ധ്യാപകർ മൂവാറ്റുപുഴ മേഖലയിലെ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകർ എന്നിവർ കൂടെയുണ്ട്