കാലടി: കാലടി പട്ടണത്തിലും പരിസര പ്രദേശങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. സമൂഹവ്യാപനം തടയുന്നതിനായി മർച്ചന്റ് അസോസിയേഷൻ, കെയർ കാലടിയും ചേർന്ന് മുഴുവൻ വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുശാഖകൾ, ഓഫീസുകൾ എന്നിവ ഇലക്ട്രിക്ക് ഫോഗർ മെഷിൻ ഉപയോഗിച്ച് അണുവിമുക്തമാക്കി .
റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് വി.ഡി തങ്കച്ചൻ, പഞ്ചായത്തു വൈസ് പ്രസിഡന്റ് വാലസ് പോൾ, മെമ്പർ മിനി ബിജു, കെയർ കാലടി പ്രസിഡന്റ് സി.കെ.അൻവർ, സെക്രട്ടറി വി.ബി.സിദിൽകുമാർ എന്നിവർ പങ്കെെടുത്തു.