കോലഞ്ചേരി: കുന്നത്തുനാട്ടിൽ കൊവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളാക്കാൻ വിവിധ സ്ഥാപനങ്ങൾ കളക്ടറുടെ നിർദ്ദേശ പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്തു. പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയമാണ് ഏറ്റെടുത്തത്, ഇവിടെ 40 കിടക്കൾ ഒരുക്കും. ഐക്കരനാട്ടിൽ കോലഞ്ചേരി ഞാറ്റുംകാലായിൽ ഹിൽ ടോപ്പിൽ 60 കിടക്കകൾ ഒരുക്കി 40 എണ്ണം കൂടി തയ്യാറാക്കി വരുന്നു. മഴുവന്നൂരിൽ ഐരാപുരം സി.ഇ.ടി കോളേജിൽ 50 കിടക്കകളും, തിരുവാണിയൂരിൽ ശാസ്താംമുകളിലുള്ള ലയൺസ് ആശുപത്രി പൂർണമായും ഏറ്റെടുക്കും. ഇവിടെ 60 കിടക്കയൊരുക്കും. പുത്തൻകുരിശിൽ ബി.പി.സി പബ്ളിക്ക് സ്കൂളിൽ സൗകര്യമൊരുക്കാനുള്ള നടപടി പൂർത്തിയായി വരുന്നു. കുന്നത്തുനാട്ടിലും, കിഴക്കമ്പലത്തും ഇന്നും നാളെയുമായി കേന്ദ്രങ്ങൾ സജ്ജമാക്കും.