house
കനത്ത മഴയിൽ വീടിൻ്റെ ചിമ്മിനി തകർന്നു വീണ നിലയിൽ

തൃപ്പൂണിത്തുറ: ശക്തമായ മഴയിൽ വീടിന്റെ ഒരു ഭാഗം തകർന്നുവീണു.ഉദയംപേരൂർ വെട്ടിക്കാപ്പിള്ളി ജംഗ്ഷനു സമീപം ശാന്താലയത്തിൽ മായാദേവിയുടെ ഓടുമേഞ്ഞ വീടിന്റെ ചിമ്മിനിയടക്കമുള്ള ഭാഗമാണ് ഇന്നലെ രാവിലെ തകർന്നു വീണത്. വീട്ടിലുണ്ടായവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.