തോപ്പുംപടി: മഴക്കാലം ശക്തമായതോടെ ഉഷാറാകേണ്ട കുട വിപണി തകർന്ന് തരിപ്പണമായി. കൊവിഡ് മഹാമാരിയെ തുടർന്ന് സ്ക്കൂൾ തുറക്കുന്നത് അനന്തമായി നീണ്ടതാണ് തിരിച്ചടിയായത്. നൂറ് രൂപ മുതലുള്ള സാധാരണ കുട മുതൽ മടക്കി പോക്കറ്റിലും പേഴ്സിലും വെക്കാനുള്ള കുടകളും വിപണിയിലും സജീവമാണെങ്കിൽ വില്പന നടക്കുന്നില്ല.വഴിയോരങ്ങളിലിരുന്ന് കുട നന്നാക്കി ആര വയർ നിറക്കാൻ പാടുപെടുന്നവരും കഷ്ടത്തിലാണ്. അതേസമയം മഴക്കോട്ട് വിപണിയിലെ താരമായി. കൊവിഡ് വ്യാപനത്തെ തുടർന്ന് ആളുകൾ സ്വകാര്യ ബസുകളെ പാടെ ഉപേക്ഷിക്കുകയും ടൂവീലറുകളെ ആശ്രയിക്കുകയും ചെയ്തു. ഇതാണ് മഴക്കോട്ട് വിപണി ഉഷാറാകാൻ കാരണം. വഴിയോരത്ത് 250 രൂപ മുതൽ വിപണിയിൽ 2000 രൂപ വരെയാണ് മഴക്കോട്ടുകളുടെ വില.