kklm
എസ്.എസ്.എൽ.സി.പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡും, പുരസ്കാര വിതരണവും അനൂപ് ജേക്കബ് എം.എൽ.എ നിർവഹിക്കുന്നു

കൂത്താട്ടുകുളം:നഗരസഭ ഡിവിഷൻ 21-ൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ ഏറ്റവും കൂടിയ മാർക്കു വാങ്ങിയ കുട്ടികൾക്കുള്ള അവാർഡും, പുരസ്കാര വിതരണവും അനൂപ് ജേക്കബ് എം.എൽ.എ നിർവഹിച്ചു. മുൻ നഗരസഭാ ചെയർമാൻ പി.സി.ജോസ് ,വാർഡ് കൗൺസിലർ സാറാ ടി.എസ്. കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, എ.എസ്.രാജൻ, ജീനാമ്മ സിബി, എം.എ. ഷാജി, ബേബി തോമസ്, സജി മാത്യു, എം.കെ.രാജു,ബിജു തോമസ്, എൻ.എ.നാരായണൻ.ജയ് സ്, ആശാ വർക്കർമാരായ ഷൈനി അഭിലാഷ്, മഞ്ജു ജോബി എന്നിവർ സംസാരിച്ചു.