കൂത്താട്ടുകുളം: കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ കാർഷിക രംഗത്ത് പരമാവധി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതി വിജയകരമായി ഏറ്റെടുത്ത് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്.രാമമംഗലം സി.എച്ച്.സിയിലെ ഉപയോഗിക്കാതെ കിടന്നിരുന്ന സ്ഥലത്താണ് ബ്ലോക്ക് ,മോഡൽ അഗ്രൊ സെന്ററിന്റെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചത്. നാൽപ്പത്തിഎട്ട് ദിവസം പിന്നിടുമ്പോൾ മികച്ച വിളവാണ് ലഭിച്ചത്. വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനികുമാരി, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.സി.ജോയി, ജെസി രാജു, സ്മിത എൽദോസ്, മെഡിക്കൽ ഓഫീസർ ഡോ:സി.ഒ.ജോബ്, കൃഷി ഓഫീസർ . മേരിമോൾ, ഫെസിലിറ്റേറ്റർ, വി.സി.മാത്യു എന്നിവർ സംസാരിച്ചു.