kklm
വനിതാ വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുമിത് സുരേന്ദ്രൻ നിർവഹിക്കുന്നു

പാലക്കുഴ: പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പാലക്കുഴ, മൂങ്ങാംകുന്ന് വനിതാ വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ്‌ സുമിത് സുരേന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോഷി സ്കറിയ, എം പി ഐ ഡയറക്ടർ ഷാജു ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ ബിജുമോൻ, ബ്ലോക്ക് പഞ്ചായത്തംഗം രമ കെ.എൻ, ഗ്രാമ പഞ്ചായത്തംഗം.ജോസ് എൻ.കെ, എന്നിവർ സംസാരിച്ചു.