അങ്കമാലി: തുറവൂർ പഞ്ചായത്ത് രണ്ടാം വാർഡ് പുല്ലാനിയിൽ അമ്പത്തിയഞ്ചാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ.വർഗീസ് ഉദ്ഘാടനം ചെയ്തു.വാർഡ് മെബർ ടി.ടി പൗലോസ് അദ്ധ്യക്ഷത വഹിച്ചു.പയ്യപ്പിള്ളി കൊളുവൻ പി.പി.ജോസ് അദ്ദേഹത്തിന്റെ മാതാപിതാക്കളായ പാപ്പു - താണ്ട എന്നിവരുടെ ഓർമ്മയ്ക്കായി സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്ത് മുൻ എം.പി ഇന്നസെന്റ് അനുവദിച്ച പതിമൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടം നിർമ്മിച്ചത്. ബാക്കി സ്ഥലത്ത് ഭാവിയിൽ സാംസ്കാരിക നിലയം,വനിതകൾക്ക് പ്രാധാന്യം നൽകി കൊണ്ട് നിർമ്മിക്കുന്ന ഉദ്ദേശത്തോടു കൂടിയാണ് സ്ഥലം വിട്ടു തന്നിട്ടുള്ളത്.ബ്ലോക്ക് പഞ്ചായത്തംഗം ടി.എം വർഗീസ്, പഞ്ചായത്ത് വൈസ് പ്രിസിഡന്റ് സിൽവി ബൈജു,സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം എം ജെയ്സൺ, രാജി ബിനീഷ്, പഞ്ചായത്ത് അംഗങ്ങളായ ജിന്റോ വർഗീസ്, കെ.വി സന്തോഷ് പണിക്കർ,ലിസി മാത്യു, ടെസി പോളി,ലത ശിവൻ,ബിന്ദു വത്സൻ,ധന്യ ബിനു, വിൻസി ജോയി,പഞ്ചായത്ത് സെക്രട്ടറി കെ കെ ജയചന്ദ്രൻ,ഐ സി ഡി എസ് സൂപ്പർവൈസർ റീന പി ടി, അംഗൻവാടി വർക്കർ മോളി, വെൽഫെയർ കമ്മിറ്റി അംഗം പി വി ജോയി എന്നിവർ സംസാരിച്ചു.