mookkahhur
മൂക്കന്നൂർ ഏഴാം വാർഡിലേക്കുള്ള വഴികൾ പൊലീസ് അടക്കുന്നു

അങ്കമാലി: മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. വാർഡിലെ മുഴുവൻ റോഡുകളും അടച്ചു. അവശ്യസാധനങ്ങൾ വാങ്ങുന്നതിനും ആശുപത്രി ആവശ്യങ്ങൾക്കും അല്ലാതെ വാർഡിന് പുറത്ത് പോകാൻ അനുവാദമില്ല. കഴിഞ്ഞ ദിവസം അത്താണിയിലുണ്ടായ അപകടത്തിൽ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ അയാൾ ജോലി ചെയ്തിരുന്ന അങ്കമാലിയിലെ ജ്വല്ലറി ഉടമയും സഹപ്രവർത്തകരും, ആശുപത്രിയിൽ ഇയാളെപരിചരിച്ചവരും, അപകട സ്ഥലത്തു നിന്നും ആശുപത്രിയിൽ എത്തിച്ചവരും ക്വറന്റൈയിനിലായി.