പറവൂർ: ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിൽ നാല് പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിൽ മൂന്നാം വാർഡിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ കുടുംബാംഗങ്ങളായ മൂന്നു പേർക്കാണ് സ്രവ പരിശോധനയിൽ പോസറ്റീവായത്. വടക്കേക്കര പഞ്ചായത്തിൽ പതിനഞ്ചാം വാഡിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ അമ്മയ്ക്കാണ് സ്രവ പരിശോധനയിൽ പോസറ്റീവായത്. ഇതോടെ ചിറ്റാറ്റുകര പഞ്ചായത്തിൽ അഞ്ചും വടക്കേക്കര പഞ്ചായത്തിൽ രണ്ടു പേർക്ക് രോഗമുണ്ട്. കൂടുതൽ പേർക്ക് രോഗം സ്ഥിതീകരിച്ചതോടെ പഞ്ചായത്തും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും യോഗം കൂടി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.