പനങ്ങാട്: പത്താം വാർഡിൽ ഇളംതുരുത്തിൽ പറമ്പിലെ തരിശ് ഭൂമിയിയിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുത്തു. പനങ്ങാട് സൗത്ത്റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. വാഴ.ചേമ്പ്.ചേന,കപ്പ എന്നിവയാണ് കൃഷി ചെയ്തത്. വാഴകൃഷിയുടെ വിളവെടുപ്പ് പി.എസ്,ആർ.എ.പ്രസിഡന്റ് എ.എ.ബഷീർ ഉദ്ഘാടനം ചെയ്തു.ട്രഷറർ മുഹമ്മദ് സാദിഖ് വാഴക്കുല ഏറ്റുവാങ്ങി .സെക്രട്ടറി ലൈജു,സുതി,ഷിബു, രാജിവൻ കുന്നത്ത്, മനോജ് കെ.കെ.എം, വൈസ് പ്രസിഡന്റ് സിതാരാമൻ ജോയിന്റ് സെക്രട്ടറി ശ്യാംലാൽ ,ഐ.ടി.തോമസ് ഷിബു എന്നിവർ സംസാരിച്ചു.