കിഴക്കമ്പലം: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പാടത്തിക്കര പള്ളിമുകളിൽ 5 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച വനിതാക്ഷേമകേന്ദ്രത്തിന്റെ ഉദ്ഘാടനം വി.പി സജീന്ദ്രൻ എം.എൽ.എ നിർവഹിച്ചു . വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്ല്യാട്ടേൽ അദ്ധ്യക്ഷനും കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ മുഖ്യാതിഥിയുമായി. ബ്ളോക്ക് പഞ്ചായത്തംഗം കെ.കെ രമേശ് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെസി ഉസ്മാൻ, പഞ്ചായത്തംഗം പത്മകുമാരി വിശ്വനാഥൻ, സുലേഖ റഫീഖ്, കുന്നത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം, ടി.ജി. പങ്കജാക്ഷൻ, ടി.ബി. നാസർ, മിനി എന്നിവർ സംസാരിച്ചു