ജാതിരഹിതവും വർഗരഹിതവുമായ പുതിയ ഒരു സമൂഹത്തെ സൃഷ്ടിക്കാൻ പരിശ്രമിച്ച കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖനാണ് സഹോദരൻ അയ്യപ്പൻ.അദ്ദേഹത്തോടുള്ള ആദരസൂചകമായി അദ്ദേഹം ജനിച്ചവീടും സ്ഥലവും സംസ്ഥാന സാംസ്കാരിക വകുപ്പ് വിലയ്ക്കുവാങ്ങി സ്മാരകമാക്കി സംരക്ഷിക്കുകയാണ്. സാംസ്കാരിക കേരളം സഹോദരൻ അയ്യപ്പനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈ സ്മാരകം.