deen
സഞ്ചരിക്കുന്ന ആശുപത്രിയുടെ സക്രീനിംഗ് ക്യാമ്പ് അഡ്വ ഡീൻ കുര്യാകോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ആയവന ഗ്രാമ പഞ്ചായത്തിൽ ജനങ്ങൾ തിങ്ങി പാർകുന്ന പടിഞ്ഞാറെ പുന്നമറ്റത്ത് കൊവിഡ് വൈറസ് ബോധവത്കരണവും സൗജന്യ മെഡിക്കൽ ക്യാമ്പുമായി സഞ്ചരിക്കുന്ന ആശുപത്രി. ആസ്റ്റർ മെഡിസിറ്റിയും, പീസ് വാലിയും ചേർന്ന് ഐഡിയൽ യൂത്ത് ട്രസ്റ്റുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. അഡ്വ ഡീൻ കുര്യാക്കോസ് എം.പി ആദ്യ സ്ക്രീനിംഗിന് വിധേയമായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആയവന പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ പി എസ് അജീഷ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിൽ നൂറ്റിയമ്പതോളം ആളുകൾ സ്ക്രീനിംഗിലിൽ പങ്കെടുത്തു. സാമൂഹിക അകലം പാലിച്ചതിന്റെ ഭാഗമായി ഒരേ സമയം മൂന്ന് പേരെയാണ് പരിശോധിച്ചത്. രണ്ട് ഡോക്ടർ, നഴ്സ്, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിലുളളത്. ഐഡിയൽ യൂത്ത് ട്രസ്റ്റിന്റെ പ്രവർത്തനം ഏഴ് വർഷം പിന്നിടുമ്പോൾ ഭവനരഹിതർക്ക് വീടൊരുക്കിയും, പെൺകുട്ടികളുടെ വിവാഹത്തിന് സഹായദനങ്ങൾ നൽകിയും , മെഡിക്കൽ ക്യാമ്പുൾപ്പടെയുളള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നത്. പി എസ് അജീഷ് , ഷെഹീർ കോട്ടക്കുടി, മുഹമ്മദ് ഇലഞ്ഞായിൽ, ടി എം അലിയാർ, അഡ്വ റഹീം പൂക്കടശേരി,ഷക്കീർ തങ്ങൾ, സുഭാഷ് കടക്കോട്ട്, ഷാനവസ് കെ എസ്, സലീം പനയ്ക്കൽ, ഹാഷിം തങ്ങൾ, യൂനസ് തങ്ങൾ, ഹാരിസ് വളളിക്കുടി, സുബൈർ ഇടത്തിപ്പറമ്പിൽ, അലി കുഴിവേലിപ്പടി, എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.