ഫോർട്ടുകൊച്ചി: പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രി അടച്ചു പൂട്ടി. ഇയാളെ ചികിത്സിച്ച ഡോക്ടർ, നേഴ്സുമാർ, വാർഡിലെ മറ്റു രോഗികളും നിരീക്ഷണത്തിൽ പോയി.ചെറളായി ഭാഗത്തെ ആശുപതിയിൽ വെള്ളിയാഴ്ചയാണ് ഫോർട്ടുകൊച്ചി സ്വദേശിയായ ഇയാൾ ചികിത്സ തേടിയത്. ശനിയാഴ്ച കളമശേരി ആശുപത്രിയിൽ ടെസ്റ്റ് നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രി അണുവിമുക്തമാക്കി അടച്ചു പൂട്ടുകയായിരുന്നു. പ്രസവ സംബന്ധമായ മറ്റു രോഗികൾക്ക് താത്ക്കാലിക ചികിത്സ തുടരാനും നിരീക്ഷിക്കാനും തീരുമാനിച്ചു.ഇതോടെ ആശുപത്രിക്ക് സമീപം കനത്ത നിയന്ത്രണമാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. രോഗിയുടെ സമ്പർക്ക ഉറവിടം ഇതു വരെ വ്യക്തമായിട്ടില്ല. ഇയാളുടെ റൂട്ട് മാപ്പ് വ്യക്തമാകാത്തതിനാൽ ജനങ്ങൾ ആശങ്കയിലാണ്.ഇതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ അന്വഷണം തുടങ്ങി. കൊച്ചി തഹസിൽദാർ സുനിത ജേക്കബും സംഘവും ആശുപത്രിയിൽ എത്തിയിരുന്നു.