പള്ളുരുത്തി: കടൽക്ഷോഭം രൂക്ഷമായ ചെല്ലാനം പഞ്ചായത്തിൽ ഇന്നു മുതൽ ജിയോ ട്യൂബ് സ്ഥാപിക്കുമെന്ന് കെ.ജെ. മാക്സി എം.എൽ.എ പറഞ്ഞു. കർക്കടക വാവ് ദിനത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ കടലാക്രമണം രൂക്ഷമാകാനിടയുള്ള സാഹചര്യത്തിലാണ് നടപടി.ഇതിനായി ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി.