rape

കൊച്ചി: സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് നിരവധി തവണ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നിർമ്മാതാവ് ആൽവിൻ ആന്റണിക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു. 20 വയസുള്ള എറണാകുളം സ്വദേശിയായ മോഡലാണ് പരാതിക്കാരി.

പനമ്പള്ളിനഗറിലുള്ള ആൽവിന്റെ ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു പീഡനം. കഴിഞ്ഞവർഷം ജനുവരി മുതൽ മാർച്ച് അവസാനംവരെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. സ്ഥലത്തില്ലാത്തതിനാൽ ആൽവിനെ ചോദ്യം ചെയ്യാനായില്ലെന്ന് സൗത്ത് സ്‌റ്റേഷൻ സി.ഐ കെ.ജി. അനീഷ് പറഞ്ഞു. ഓം ശാന്തി ഓശാന, അമർ അക്ബർ അന്തോണി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് ആൽവിൻ.