ഒരാൾ നീന്തി രക്ഷപ്പെട്ടു
കൊച്ചി: മുളവുകാട് വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി. തുരുത്തിൽ പോയി മടങ്ങവെയാണ് വള്ളം മറിഞ്ഞത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. മൂന്ന് പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ ലിജോ നീന്തി രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന ശ്യം, സച്ചിൻ എന്നിവർക്കായി മുളവുകാട് പൊലീസും ഫയർഫോഴ്‌സും തെരച്ചിൽ തുടരുന്നു.