കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ പാങ്കോട്ടിൽ വനിതാക്ഷേമകേന്ദ്രം പ്രവർത്തനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഉഷാ കുഞ്ഞുമോൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഡി പത്മാവതി, എൻ.കെ. വർഗീസ്, ജോസ് വി. ജേക്കബ്, മിനി സണ്ണി, ടി.എസ്. ഉണ്ണിക്കൃഷ്ണൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. മനോജ് എന്നിവർ പ്രസംഗിച്ചു. കെട്ടിടം നിർമിക്കാൻ സ്ഥലം നൽകിയ വനിതാസമാജത്തിന് ഒരു മുറിയുടെ താക്കോൽ കൈമാറി.