കോലഞ്ചേരി: കടയിരുപ്പ് സർക്കാർ ആശുപത്രിയിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഫാർമസി സ്​റ്റോർ തുറന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്തംഗം കെ.കെ. രമേശൻ അദ്ധ്യക്ഷനായി. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജു, ജില്ലാ പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഡി. പത്മാവതി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഷിജി ശിവജി, കെ.പി. വിനോദ്കുമാർ, പഞ്ചായത്ത് അംഗം എം.എ. പൗലോസ്, ബി.ഡി.ഒ ജെ.ആർ. ലാൽകുമാർ, ഡോ. അനീഷ് ബേബി എന്നിവർ പ്രസംഗിച്ചു