kklm
മണ്ണത്തൂർ രണ്ടാം വാർഡിലെ പള്ളിത്താഴം-മുഴുക്കുന്ന് റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.എൻ.വിജയൻ നിർവഹിക്കുന്നു

തിരുമാറാടി: മണ്ണത്തൂരിലെ പുതിയ മൂന്നു റോഡുകൾ ഉദ്ഘാടനം ചെയ്തു. തിരുമാറാടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ കുഴികണ്ടത്തിൽ താഴം-കൂഴൂർ റോഡ്, രണ്ടാം വാർഡിലെ പള്ളിത്താഴം - മുഴുക്കുന്ന് റോഡ്, അഞ്ചാം വാർഡിലെ ഹൈസ്കൂൾ - സി.സി റോഡ് ബൈപ്പാസിന്റെയും ഉദ്ഘാടനം തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എൻ.വിജയൻ നിർവഹിച്ചു. കാക്കൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോൺസൺ വർഗീസ്, ലിസി റെജി, പ്രശാന്ത് പ്രഭാകരൻ, രമ മുരളീധര കൈമൾ, സാജു ജോൺ തുടങ്ങിയവർ പങ്കെടുത്തു.