kklm
പാലക്കുഴ കണ്ണാത്ത്കുഴി ചെക്ക് ഡാം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയുന്നു

പാലക്കുഴ: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്‌ പാലക്കുഴയിൽ നിർമിച്ച കണ്ണാത്തുകുഴി ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു. എറണാകുളം - ഇടുക്കി ജില്ലാ അതിർത്തിയിലൊഴുകുന്ന മാറിക പെരുംതോട്ടിൽ 12 ലക്ഷം രൂപ ചെലവൊഴിച്ചാണ് ഡാം നിർമിച്ചിരിക്കുന്നത്. പാലക്കുഴ, മണക്കാട് പഞ്ചായത്തുകളിലെ കർഷകർക്ക് പ്രയോജനം ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സുമിത് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനായി.

എംപിഐ ഡയറക്ടർ ഷാജു ജേക്കബ്, ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ കെ എ ജയ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആലീസ് ഷാജു എന്നിവർ പങ്കെടുത്തു. ബ്ലോക്കിന്റെ സഹായത്തോടെ അഞ്ച് ചെക്ക് ഡാമുകളാണ് കഴിഞ്ഞ നാലര വർഷം കൊണ്ട് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ പൂർത്തിയാക്കിയതെന്ന് സുമിത് സുരേന്ദ്രൻ അറിയിച്ചു.