കൊച്ചി: കൊവിഡ് ബാധിച്ച തുരുത്തി സ്വദേശിയുടെ നില ഗുരുതരം. 51 വയസുകാരനായ ഇദ്ദേഹം ന്യൂമോണിയ ബാധിച്ചു എറണാകുളം മെഡിക്കൽ കോളേജ് ഐസിയുവിൽ വെൻറിലേറ്ററിലാണ്. ദീർഘനാളായി പ്രമേഹ ബാധിതനാണ്. ജൂൺ 19ന് കുവൈറ്റിൽ നിന്നെത്തിയ ഇദ്ദേഹത്തെ 26നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.