അങ്കമാലി: ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി അങ്കമാലി നഗരസഭ അഞ്ചാംവാർഡിലെ മുഴുവൻ വീടുകളിലും വെന്റ് പൈപ്പ് കവർ നൽകി. റെസിഡന്റ് അസോസിയേഷനുകളായ ഗ്രീൻ ഗാർഡൻ, കേര, ടി.ബി.നഗർ, കെ.എൻ.ആർ.സി പ്രതിനിധികളും കുടുബശ്രീ പ്രവർത്തകരുംആരോഗ്യ സന്നദ്ധ പ്രവർത്തകരും നെറ്റ് വിതരണത്തിനും ആരോഗ്യ ബോധവത്കരണത്തിനും നേതൃത്വം നൽകി.
ആരോഗ്യ ബോധവത്കരണ ക്യാമ്പിന്റെയും നെറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ് നിർവഹിച്ചു. വാർഡ് കൗൺസിലർ കെ.കെ. സലി അദ്ധ്യക്ഷത വഹിച്ചു. റെസിഡന്റ് അസോസിയേഷൻ ഭാരവാഹികളായ എൻ.പി. സജീവ് കെ.ഡി. ജയൻ, എ.എസ്. സതീശൻ, ശശികല, ആശാവർക്കർ ജോളി ഔസേഫ്, ധന്യ റിജോ എന്നിവർ പ്രസംഗിച്ചു.