കൊച്ചി: ശിവ് നാഡാർ സർവകലാശാല ഉടൻ ആരംഭിക്കുന്ന ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്‌സ് ഫോർ ബിസിനസ് (ഡി.എസ്.എ.ബി) എന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും കോഴ്‌സിന് അപേക്ഷിക്കാം. 10, +2 ബോർഡിൽ കണക്ക് ഒരു വിഷയമായി പഠിച്ചിരിക്കണം. 12 ആഴ്ചയിൽ അധികം നീണ്ടു നിൽക്കുന്നതാണ് ഓൺലൈൻ കോഴ്‌സ് പ്രോഗ്രാം. മൂന്ന് സെക്ഷനുകളായി ആഴ്ചയിൽ ഒമ്പത് മണിക്കൂർ ക്ലാസുണ്ടായിരിക്കും. ഒരു ക്യാപ്‌സ്റ്റോൺ പ്രോജക്ടോടു കൂടിയാണ് കോഴ്‌സ് പ്രോഗ്രാം സമാപിക്കുക. വിവരങ്ങൾക്ക്: https://sme.snu.edu.in/DSAB