കൊച്ചി: അഭിഭാഷകരിൽനിന്ന് നേരിട്ട് കേരള ഹയർ ജുഡിഷ്യൽ സർവീസിൽ നിയമനം നൽകുന്നതിന്റെ ഭാഗമായി കെ.വി. രജനീഷിനെ ജില്ലാ ജഡ്ജിയായി നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി.തിരുവനന്തപുരം പോക്സോ കോടതി ജഡ്ജിയായാണ് നിയമനം നൽകിയത്

അപേക്ഷകർ നിയമനം നടത്തുന്ന തീയതിവരെ അഭിഭാഷകരായിരിക്കണമെന്നാണ് നേരിട്ടുള്ള നിയമനത്തിലെ വ്യവസ്ഥ. 2019 ആഗസ്റ്റ് രണ്ടിന് നിയമനം നടത്തുമ്പോൾ കെ.വി. രജനീഷ് മുൻസിഫ് - മജിസ്ട്രേട്ട് പദവിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശിനി കെ.ദീപ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ വിധി.

ലിസ്റ്റിലുണ്ടായിരുന്ന ഹർജിക്കാരിക്ക് ഈ നിയമനം ലഭിക്കാൻ അർഹതയുണ്ടെന്നും സിംഗിൾബെഞ്ചിന്റെ വിധിയിൽ പറയുന്നു.