പെരുമ്പാവൂർ: ബലിപെരുന്നാളിനോടനുബന്ധിച്ച് ഉളുഹിയത്ത് കർമ്മം സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിൽ നിർവഹിക്കണമെന്ന് കുന്നത്തുനാട് താലൂക്ക് കമ്മിറ്റി പ്രവർത്തന യോഗം മഹല്ല് പരിപാലന സമിതികളോട് ആവശ്യപ്പെട്ടു. യോഗത്തിൽ വി.എം. അലിയാർ ഹാജി അദ്ധ്യക്ഷത് വഹിച്ചു. സി.കെ സെയ്തു മുഹമ്മദാലി, മുട്ടം അബ്ദുള്ള, എം.പി. ബാവമാസ്റ്റർ, കെ.എം. ബീരാക്കുട്ടി, എം.എം. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.