പെരുമ്പാവൂർ: പൊങ്ങൻചുവടു ഗിരിവർഗ കോളനിയിൽ പരിമിതികൾക്കു നടുവിൽ നിന്നു പ്ലസ് 2 പരീക്ഷയിൽ മികച്ച വിജയം നേടിയ സ്‌നേഹശിവനെ ബി.ജെ.പി. വേങ്ങൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബ്രമ്ഹരാജ് ഉപഹാരം നൽകി. ആനന്ദ്, അജിൽ മനയത്, വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ, അരുൺ മേക്കപ്പാല, അമ്പാടി വാഴയിൽ, പ്രകാശ് പുതുമന, സുനിൽ തുടങ്ങിയവർ പങ്കെടുത്തു.