പെരുമ്പാവൂർ :സേവന ഗുണമേന്മയ്ക്കുള്ള അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ ഏജൻസിയുടെ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടിയ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ ഐ.എസ്.ഒ പ്രഖ്യാപനയോഗം ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.എം. സലീം, രമ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോൾ ഉതുപ്പ്, കെ.പി. വർഗീസ്, എം.പി. പ്രകാശ്, സീന ബിജു, ജോബി മാത്യു, മിനി ബാബു, കെ.സി. മനോജ്, പ്രീത സുകു, സരള കൃഷ്ണൻകുട്ടി, ഗായത്രി വിനോദ്, മുൻ പ്രസിഡന്റ് റെജി ഇട്ടൂപ്പ്, ബി.ഡി.ഒ. വി.എൻ. സേതുലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരുടെ മക്കളെ ചടങ്ങിൽ ആദരിച്ചു.