തൃപ്പൂണിത്തുറ: കോണത്തുപുഴ നവീകരണത്തോടൊപ്പം പുഴയ്ക്കു കുറുകെയുള്ള അശാസ്ത്രീയ നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന്ന് സി.പി.ഐ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. 30 മീറ്റർ വരെ വീതിയുണ്ടായിരുന്ന കണിയാവള്ളി ഭാഗത്ത് നികത്തി അഞ്ചു മീറ്റർ നീളമുള്ള പാലമാണ് ജില്ലാ പഞ്ചായത്ത് നിർമ്മിച്ചത്. ഇതെല്ലാം പൊളിച്ചു നീക്കാതെ നീരൊഴുക്കു ശക്തിപ്പെടുകയില്ല. കൂടാാത മറ്റു പാലങ്ങൾക്കടിയിൽ കിടക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കുവാനും നടപടി വേണമെന്നും മണ്ഡലം സെക്രട്ടറി പി.വി ചന്ദ്രബോസ് ആവശ്യപ്പെട്ടു.