കുറുപ്പുംപടി: കെ.എസ്.ഇ.ബിയുടെ കുറുപ്പുംപടിയിലെ 33 കെ. വി. സബ് സ്റ്റേഷനിൽ വൈദ്യുതി കേബിളിന് തീ പിടിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഓവർ ലോഡാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെരുമ്പാവൂർ ഫയർ സ്റ്റേഷൻ ഓഫീസർ എൻ. എച്ച്.അസൈനാർ, അസി.. സ്റ്റേഷൻ ഓഫീസർ പി. എൻ. സുബ്രമണ്യൻ എന്നിവരുടെ നേതൃതത്തിൽ സേനാംഗങ്ങളായ പി.കെ.സന്തോഷ്, കെ. പി ഷമീർ, എൽദോ ജോൺ, ബി.എസ് .സാൻ, എച്ച്. ആർ. ഷമിൻ എന്നിവർ ചേർന്ന് തീ അണച്ചു.ഫയർ ഫോഴ്‌സിന്റേയും,വൈദ്യുതി വകുപ്പ് ജീവനക്കാരുടേയും സമയോചിതമായ ഇടപെടൽ ദുരന്തം ഒഴിവാക്കി.