കൂത്താട്ടുകുളം: കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിൽ മദ്ധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. കാക്കൂർ സ്വദേശി അമ്പലത്തിങ്കൽ സത്യനാണ് (50) മരിച്ചത്. ഇന്നലെ വെളുപ്പിന് ആറുമണിയോടെയാണ് ഡിപ്പോ ജീവനക്കാർ എ.ടി.എം കൗണ്ടറിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി എട്ടുമണിയോടെ ഇദ്ദേഹം ഡിപ്പോയ്ക്കുള്ളിൽ വന്നിരുന്നതായി ജീവനക്കാർ പറഞ്ഞു. കൂത്താട്ടുകുളം അഗ്നിശമനസേന ഡിപ്പോയും പരിസരവും അണുവിമുക്തമാക്കി.
മൃതദേഹം കൊവിഡ് പരിശോധനയ്ക്കായി മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പരിശോധനാഫലം ലഭിച്ചശേഷം. ഭാര്യ: വത്സ (നഴ്സ് ഗുജറാത്ത്). മകൾ: കാർത്തിക.