കാലടി: അയ്യമ്പുഴ പഞ്ചായത്തിൽ പതിമൂന്നാം വാർഡിലെ പുതുതായി നിർമ്മിച്ച എ.കെ.ജി റോഡിന്റെ ഉദ്ഘാടനം പ്രസിഡന്റ് നീതു അനു നിർവഹിച്ചു. കഴിഞ്ഞ പ്രളയത്തിൽ തകർന്ന റോഡ് പഞ്ചായത്തു പദ്ധതി വിഹിതം 1126000 രൂപ ചെലവഴിച്ചാണ് ടൈൽവിരിച്ച് പൂർത്തികരിച്ചത്. പഞ്ചായത്ത് മെമ്പർമാരായ ടിജോ ജോസഫ്, കെ.ഒ. ബേബി , സിന്ധുഗോപി, ടി.എ. ഷാജി, സി.പി. സന്തോഷ്, സൗമ്യ അജി എന്നിവർ പങ്കെടുത്തു.