ആലുവ: കൊവിഡ് ക്ളസ്റ്ററായ കീഴ്മാട് ഗ്രാമപഞ്ചായത്തിൽ എല്ലാ വാർഡുകളിലും ആന്റിജൻ ടെസ്റ്റ് സംഘടിപ്പിച്ച് ജനങ്ങളുടെ ഭീതിയും ആശങ്കയും അകറ്റണമെന്ന് ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ ആവശ്യപ്പെട്ടു. സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന കീഴ്മാട് പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണിലായിട്ട് ഒരാഴ്ച്ച പിന്നിട്ടു. ജനങ്ങൾ വളരെ ദുരിതത്തിലാണ്. എല്ലാ വാർഡുകളിലും പൊതുസ്ഥലങ്ങൾ അണുവിമുക്തമാക്കുന്നതിന് പഞ്ചായത്ത് നടപടിയെടുക്കണം.