covid
കൊവിഡ് 19 സ്ഥിതീകരിച്ച വാളകം ഗ്രാമപഞ്ചായത്തിൽ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തുന്നു.

മൂവാറ്റുപുഴ: വാളകം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. വാളകം ഗ്രാമപഞ്ചായത്ത് ഓഫീസ് മന്ദിരം, പ്രാഥമീക ആരോഗ്യ കേന്ദ്രം, പച്ചക്കറി കടകൾ, വാളകം മാർക്കറ്റ്, സഹകരണ ബാങ്ക്, സമീപത്തെ മെഡിക്കൽ സ്റ്റോർ, ദന്താശുപത്രി, ഗ്യാസ് ഗോഡൗൺ, എ.ടി.എം, വില്ലേജ് ഓഫീസ്, ഹോമിയോ ആശുപത്രി എന്നിവിടങ്ങളിലാണ് ശുചീകരണം നടത്തിയത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഫയർമാൻ ജെ.വിമൽ, ഫയർ ഡ്രൈവർ സി.എ.നിഷാദ് എന്നിവർ നേതൃത്വം നൽകി