കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റുമെന്റ് സെന്റർ സജ്ജമാക്കി. നീലീശ്വരം ഇടവക പള്ളിയോടനുബന്ധിച്ച് സി.എം.ഐ സഭയുടെ പുത്തേൻ ആന്റണി മെമ്മോറിയൽ ഓഡിറ്റോറിയമാണ് ഇതിനു വേണ്ടി വിട്ടുകിട്ടിയത്. അമ്പത് കിടക്കകൾ പ്രാഥമികമായി ഒരുക്കിയിട്ടുണ്ട്.

പഞ്ചായത്തു പ്രസിഡന്റ് ബിബി സെബി, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആതിര ദിലീപ്, മെമ്പർമാരായ സ്റ്റീഫൻ മാടവന, വിജിറെജി, ഷീബ ബാബു ,അനിമോൾ ബേബി, കെ.ജെ. പോൾ, സജീവ് ചന്ദ്രൻ, ലിജിടോമി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ

വനജ സദാനന്ദൻ, കുടുംബശ്രീ സി.ഡി.എസ് വൈസ്ചെയർപേഴ്സൺ ജനത പ്രദീപ് , ആശാ, സന്നദ്ധ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഒറ്റദിവസം കൊണ്ടാണ് കേന്ദ്രം സജ്ജമാക്കിയത്