കുറുപ്പംപടി: കൊവിഡ് പശ്ചാത്തലത്തിൽ രായമംഗലം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങൾക്കും സമയ ക്രമീകരണം ഏർപ്പെടുത്തി.ഹോട്ടലുകൾക്ക് രാത്രി എട്ട് വരെയും,മറ്റ് സ്ഥാപനങ്ങൾക്ക് വൈകിട്ട് ഏഴ് വരെയുമാണ് പ്രവർത്തനാനുമതി.ഇന്ന് മുതൽ സമയക്രമീകരണം നിലവിൽ വരുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.