covid
കൊവിഡ് രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഞാറക്കൽ മഞ്ഞൂരാൻ ഹാളിൽ കൂടിയ യോഗത്തിൽ എസ്. ശർമ്മ എം.എൽ.എ സംസാരിക്കുന്നു

വൈപ്പിൻ : കൊവിഡ് പ്രതിരോധത്തിനായി വൈപ്പിൻ മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും 24 നകം ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെന്ററുകൾ (എഫ് എൽ.ടി.സി) ആരംഭിക്കുമെന്ന് എസ്. ശർമ്മ എം.എൽ.എ അറിയിച്ചു. ഓരോ ഗ്രാമപഞ്ചായത്തുകളിലും ഇതിനകം സ്വീകരിച്ച നടപടികൾ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും മെഡിക്കൽ ഓഫീസർമാരുടെയും യോഗം വിലയിരുത്തി. എഫ് എൽ.ടി.സി ആരംഭിക്കുന്നതിനാവശ്യമായ സാധന സാമഗ്രികൾ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി. അധിക ആവശ്യകത നേരിട്ടാൽ സ്‌പോൺസർമാരെ കണ്ടെത്താൻ പഞ്ചായത്ത് തലത്തിൽ മുൻകൈയെടുക്കണം.

പള്ളിപ്പുറം മഞ്ഞുമാതാപാരീഷ് ഹാൾ, കുഴുപ്പിള്ളി ഓസ്റ്റിൻ ഹാൾ, എടവനക്കാട് എച്ച്.ഐ.എച്ച്.എസ്, നായരമ്പലം അംബ പദ്മം ഹാൾ, ഞാറക്കൽ ഗവ. എച്ച്.എസ്, കർത്തേടം ബാങ്ക് ഹാൾ, ബോൾഗാട്ടി പാലസ്, കടമക്കുടി ഗവ. എച്ച് എസ് എന്നിവയാണ് എഫ്.എൽ.ടി കേന്ദ്രങ്ങൾ. കൂടുതൽ സന്നദ്ധപ്രവർത്തകകരുടെ സേവനം വേണ്ടിവന്നാൽ പട്ടിക ഗ്രാമപഞ്ചായത്ത് തലത്തിൽ തയ്യാറാക്കും.