പറവൂർ : പറവൂർ മുനിസിപ്പൽ ടൗൺഹാളിൽ ആരംഭിക്കുന്ന കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് ആവശ്യമായ വസ്തുക്കൾ ശേഖരിക്കുന്നതിനായി നഗരസഭയിൽ സംഭരണകേന്ദ്രം ഇന്ന് തുറക്കും. അവധി ദിവസങ്ങൾ ഉൾപ്പെടെ എല്ലാദിവസവും രാവിലെ പത്തുമുതൽ വൈകിട്ടുവരെ പ്രവർത്തിക്കും.
മടക്കാവുന്ന കട്ടിലുകൾ, കസേര, കിടക്ക, തലയണ, തലയണ കവർ, ബെഡ്ഷീറ്റ്, തോർത്ത്, പുതപ്പ്, സർജിക്കൽ മാസ്ക്, പി.പി.ഇ കിറ്റ്, ബക്കറ്റ്, സ്റ്റീൽ പാത്രങ്ങൾ, സ്റ്റീൽ ഗ്ലാസുകൾ, സ്പൂൺ, ജഗ്ഗ്, മഗ്ഗ്, സോപ്പ്, സോപ്പുപൊടി, സാനിറ്റൈസർ, ചെറിയ ബിന്നുകൾ, ചൂൽ, മോപ്പ്, എക്സ്റ്റൻഷൻ ബോർഡുകൾ, സാനിറ്ററി പാഡുകൾ, കുടിവെള്ളം, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കൾ. ഫോൺ: 9447110472, 9387218787.