പറവൂർ : പുത്തൻവേലിക്കര പഞ്ചായത്തിലെ കൊവിഡ് ചികിത്സാകേന്ദ്രം ഇൻഫന്റ് ജീസസ് പള്ളിയുടെ പാരിഷ് ഹാളിൽ ആരംഭിക്കുമെന്ന് പ്രസിഡന്റ് പി.വി. ലാജു അറിയിച്ചു. സമൂഹവ്യാപന സാദ്ധ്യത മുന്നിൽക്കണ്ടാണ് നടപടി. ആദ്യഘട്ടത്തിൽ 25 കട്ടിലുകൾ സജ്ജമാക്കും. 50 പേർക്ക് ചികിത്സാസൗകര്യം ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. വോളന്റിയർമാരായി പ്രവർത്തിക്കാൻ താത്പര്യമുള്ളവർ പഞ്ചായത്തിൽ പേര് രജിസ്റ്റർ ചെയ്യണം. കൊവിഡ് രോഗവ്യാപന സാദ്ധ്യത കണക്കിലെടുത്ത് പഞ്ചായത്ത് പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി പ്രസിഡന്റ് പറഞ്ഞു.