പള്ളുരുത്തി: ചെല്ലാനം ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന യന്ത്രങ്ങളും വള്ളങ്ങളും ശക്തമായ തിരയടിയേറ്റ് നശിക്കുന്നു. മേഖലയിൽ അപ്രതീക്ഷിതമായി ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊഴിലാളികൾക്ക് വള്ളങ്ങളും എൻജിനുകളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ കഴിഞ്ഞില്ല. തിരയിൽ വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്ന സ്ഥിതയാണ്. 250ഓളം വള്ളങ്ങളാണ് ഹാർബറിൽ കെട്ടിയിട്ടിരിക്കുന്നത്. ഹാർബർ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.ഇതിനിടയിൽ വള്ളങ്ങൾ തർന്ന് പോകുമോയെന്ന് ആധിയിലാണ് മത്സ്യത്തൊഴിലാളിൾ. സംഘങ്ങളായി ചേർന്ന് വായ്പ എടുത്താണ് പലരും വള്ളങ്ങൾ ഇറക്കിയിരിക്കുന്നത്.