നെടുമ്പാശേരി: കൊവിഡ് വ്യാപനത്തിനിടയിലും പാറക്കടവ് ഗ്രാമപഞ്ചായത്തിൽ ഭരണ - പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. കഴിഞ്ഞദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ച കേസുകളെ സംബന്ധിച്ച് ഭരണ - പ്രതിപക്ഷ തർക്കത്തിൽ ജനം ആശങ്കയിലാണ്. പഞ്ചായത്ത് ശരിയായ വിവരങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിൽ പരാജയമായതാണ് ആശങ്കയുണ്ടാക്കുന്നത്. പരിശോധനാഫലം വേഗത്തിൽ വരാനുള്ള നടപടികളുണ്ടാകണമെന്ന് ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് രാഹുൽ പാറക്കടവ് ആവശ്യപ്പെട്ടു.