നെടുമ്പാശേരി: കൊവിഡ് വ്യാപനം നേരിടുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെയും കുന്നുകര ഗ്രാമ പഞ്ചായത്തിന്റെയും ആവശ്യപ്രകാരം കുന്നുകര ടി.ഒ അബ്ദുല്ല മെമ്മോറിയൽ കോളേജ് താത്കാലികമായി ചികിത്സാകേന്ദ്രമാക്കും. 150 കൊവിഡ് രോഗികളെ ഇവിടെ ചികിത്സിക്കാനാകും.

ആർട്‌സ് കോളേജ് കൊവിഡ് ചികിത്സയ്ക്കായി വിട്ടുനൽകിയതിനാൽ കോളേജിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട നടപടികളും ക്ലാസുകളും അനുബന്ധ പ്രവർത്തനങ്ങളും താത്കാലികമായി സമീപത്തെ കുന്നുകര എൻജിനീയറിംഗ് കോളേജിലായിരിക്കും നടക്കുകയെന്ന് അധികൃതർ അറിയിച്ചു. ഫോൺ. 9061510897.

കൊവിഡ് വ്യാപനമുണ്ടായാൽ നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലാണ് പ്രാഥമിക ചികിത്സ കേന്ദ്രമായി ആർട്‌സ് കോളേജിനെ തിരഞ്ഞെടുത്തതെന്ന് കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ അറിയിച്ചു. പഞ്ചായത്തിലെ ക്വാറന്റൈൻ കേന്ദ്രമായി ചാലാക്ക ഗവ.എൽ.പി സ്‌കൂളും കുന്നുകര കവലയിലെ പകൽവീടുമായിരിക്കും പ്രവർത്തിക്കുക.