-gopi-accidenth-death-

പറവൂർ : മത്സ്യബന്ധനത്തിനിടെ വള്ളംമറിഞ്ഞ് ചാത്തനാട് കായലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കെടാമംഗലം ചീതൂക്കളത്തിൽ സി.കെ. ഗോപി (73) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറോടെ വള്ളം മറിഞ്ഞാണ് കാണാതായത്. രണ്ടു ദിവസമായി ഫയർഫോഴ്സും നാട്ടുകാരും ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ മഞ്ഞനക്കാട് ഭാഗത്ത് മൃതദേഹം അടിയുകയായിരുന്നു. അപകടസമയത്ത് ഗോപിക്കൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്നു മത്സ്യത്തൊഴിലാളികൾ കായലിൽ വീണെങ്കിലും അവരെ മറ്റു മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഗോപിയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: അംബുജാക്ഷി. മക്കൾ: സിനി, സിനിൽകുമാർ. മരുമകൾ: ശ്രീജ.