ആലുവ: കോട്ടപ്പുറം എൻ.എസ്.എസ് കരയോഗം ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ കരയോഗം പ്രസിഡന്റ് കെ.എ. ജയദേവൻ വിതരണം ചെയ്തു. കെ.എസ്. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി. ദിവാകരൻ നായർ ഭദ്രദീപം തെളിച്ചു. ഭരണ സമിതിഅംഗങ്ങളായ എം.പി. സുഭാഷ്, കെ.എസ്. കലാധരൻ, എസ്. അശോക്‌കുമാർ, കെ.പി. ദിവാകരൻനായർ, വി.ബി. മഹേഷ്‌കുമാർ, കെ.ജി. വാസുദേവൻനായർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ വിജയിച്ചവർക്കാണ് അവാർഡുകൾ നൽകിയത്.