അങ്കമാലി: കൊച്ചിൻ എയർപോർട്ട് ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ അങ്കമാലി പൊലീസ് സ്റ്റേഷനിലേക്ക് സാനിറ്റൈസർ സ്റ്റാൻഡ് നൽകി. അങ്കമാലി സർക്കിൾ ഇൻസ്‌പെക്ടർ സോണി മത്തായിക്ക് സംസ്ഥാന വനിതാകമ്മീഷൻ അദ്ധ്യക്ഷ എം. ജോസഫൈൻ കൈമാറി. പ്രസിഡന്റ് സുരേഷ്‌ബാബു, സെക്രട്ടറി എലിയാസ് പി.ഡി, പ്രോജക്ട് ചെയർമാൻ സെബി വർഗീസ്, വാർഡ് കൗൺസിലർ ലേഖ മധു, കൺവീനർ സോഡി പോൾ, ഷൈൻ പോൾ, മധുസൂദനൻ നായർ എന്നിവർ പ്രസംഗിച്ചു.