പള്ളുരുത്തി: കൊവിഡും കടലാക്രമണവും നേരിടുന്ന ചെല്ലാനത്ത് കേന്ദ്രസേനയുടെ സഹായം തേടണമെന്ന് ഹൈബി ഈഡൻ എം.പി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി.ഓഖി, സുനാമി ദുരിതങ്ങൾ വിതച്ചതിലും കൂടുതൽ നാശങ്ങളാണ് തീരദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാല് കിലോമീറ്റർ ഉയരത്തിലാണ് തിരമാലകൾ അടിച്ചു കയറുന്നത്.ഇതിനോടകം നൂറോളം വീടുകൾ വെള്ളത്തിലായി. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഇവരെ മാറ്റി പാർപ്പിക്കേണ്ട സമയം കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ കൈ പിടിയിൽ നിന്നും കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതിയാണ്. ദ്രുതഗതിയിൽ കേന്ദ്ര സഹായം തേടണമെന്നും എം.പി ആവശ്യപ്പെട്ടു.